ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട

ബംഗളൂരു ബൗറിംഗ് ആശുപത്രി മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കുടുംബശ്രീ അംഗങ്ങളായ സ്മിത, ലത എന്നിവരുടെ സംസ്കാരം ഇന്ന് നടന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ആദരാഞ്ജലികൾ അർപ്പിച്ചു.

ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട
ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട
ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട
ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട
ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട
ബംഗളൂരു അപകടം സ്മിതയ്ക്കും ലതയ്ക്കും നാടിന്റെ കണ്ണീരോടെ വിട

ബംഗളൂരു മതിൽ അപകടം: മരിച്ച കുടുംബശ്രീ അംഗങ്ങൾക്ക് നാടിന്റെ കണ്ണീരോടെ വിട; കളക്ടർ ആദരാഞ്ജലി അർപ്പിച്ചു

​രാമമംഗലം: ബംഗളൂരുവിലുണ്ടായ മതിൽ അപകടത്തിൽ മരിച്ച കുടുംബശ്രീ അംഗങ്ങളായ സ്മിത, ലത എന്നിവരുടെ ഭൗതികദേഹം ജന്മനാടായ രാമമംഗലത്ത് എത്തിച്ചു. രാമമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക പുഷ്പചക്രം അർപ്പിച്ചു. വൈകിട്ട് നാല് മണിയോടെ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടക്കും.

​പഠനയാത്രയുടെ ഭാഗമായി ബംഗളൂരുവിലെത്തിയതായിരുന്നു കുടുംബശ്രീ സംഘം. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്നു വീണാണ് അപകടമുണ്ടായത്. മതിൽ ഇടിഞ്ഞുവീണ് സ്മിതയും ലതയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രീത, സിജി, മായ എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

​രാമമംഗലം പഞ്ചായത്ത് ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹങ്ങൾ വിലാപയാത്രയായി വീടുകളിലേക്ക് കൊണ്ടുപോയി. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.