ഉദയനും പച്ചാളവും വീണ്ടുമെത്തുന്നു ഉദയനാണ് താരം 4K റീ റിലീസ് ഫെബ്രുവരി 6ന്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ ഉദയനാണ് താരം 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്.
ഉദയനും പച്ചാളവും വീണ്ടുമെത്തുന്നു; 'ഉദയനാണ് താരം' 4K റീ-റിലീസ് ഫെബ്രുവരി 6ന്!
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ 'ഉദയനാണ് താരം' 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് തകർത്താടിയ ഈ ചിത്രം 4K ദൃശ്യമികവോടെ ഫെബ്രുവരി ആറിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റീ-റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ മനോഹരമായ "പറയാതെ അറിയാതെ" എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ റോഷൻ ആൻഡ്രൂസിന്റെ ഈ കന്നി ചിത്രം കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 21-ാം വാർഷികത്തിൽ ചിത്രം എത്തുമ്പോൾ മലയാള ചലച്ചിത്ര ലോകം ഒന്നടങ്കം വലിയ ആവേശത്തിലാണ്. സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, ലാൽ ജോസ്, ജിയോ ബേബി, തരുൺ മൂർത്തി എന്നിവരും താരങ്ങളായ കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ചിത്രം ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ 4K റീ-മാസ്റ്ററിങ് പൂർത്തിയാക്കിയത്. ദീപക് ദേവ് ഈണമിട്ട ചിത്രത്തിലെ പാട്ടുകൾ ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നവയാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും ഛായാഗ്രഹണം എസ്. കുമാറുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
