ആലുവയിൽ വിവിധ മോഷണ കേസുകൾ 7 പേർ അറസ്റ്റിൽ

ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മോഷണ കേസുകളിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേബിൾ, മൊബൈൽ, ബൈക്ക് മോഷണങ്ങളിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്

ആലുവയിൽ വിവിധ മോഷണ കേസുകൾ 7 പേർ അറസ്റ്റിൽ
ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മോഷണ കേസുകളിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

​ആലുവയിൽ വിവിധ മോഷണ കേസുകൾ: 7 പേർ പിടിയിൽ

​ആലുവ: പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ മോഷണ കേസുകളിൽ ഏഴ് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷെമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

​വിവിധ കേസുകളിലായി അറസ്റ്റിലായവരുടെ വിവരങ്ങൾ:

​കോപ്പർ കേബിൾ മോഷണം: ആലുവ പുളിഞ്ചോടുള്ള സ്ക്രാപ്പ് ഗോഡൗണിന്റെ മതിൽ ചാടിക്കടന്ന് 39,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ കണ്ണൂർ മുണ്ടയാട് അതിരകം കായാട്ട് ഉന്നതിയിൽ ബൈജു (47), പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി രാജു ഷേയ്ഖ് (29) എന്നിവർ പിടിയിലായി.

​കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷണം: ആലുവയിലെ ജ്വല്ലറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച അസം നാഗോൺ സ്വദേശികളായ റാഷിദുൾ (19), അൻവർ (32), ഷാജഹാൻ (22) എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവർ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണ്.

​ബൈക്ക് മോഷണശ്രമം: വെളിയത്തുനാട് മില്ലുംപടി ഫാം റോഡ് ഭാഗത്തെ വീടിന്റെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച മുനമ്പം ചെട്ടിക്കാട് നടുമുറി വീട്ടിൽ അരുൺ (19), ചെങ്ങമനാട് ചാലക്കൽ പായപ്പിള്ളി വീട്ടിൽ സ്റ്റെവിൻ സ്റ്റാൻലി (19) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർക്കെതിരെയും സമാന കേവുകൾ നിലവിലുണ്ട്.

​ആലുവ സി.ഐ. പി.എം. ഷെമീറിന് പുറമെ എസ്.ഐ.മാരായ അഖിൽ, ബെന്നി കുര്യാക്കോസ്, സജീഷ്, അലി, എ.എസ്.ഐ. പ്രമോദ്, സി.പി.ഒ.മാരായ ഷർനാസ്, ശ്രീരാജ്, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.