ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി മന്ത്രി സണ്ണി ജോസഫ്

കലയുടെയും പാരമ്പര്യത്തിന്റെയും നാടായ കണ്ണൂരിനെ മുന്നോട്ട് നയിക്കുന്ന പ്രകടനമാണ് കണ്ണൂർ ദസറയെന്നും നഗരത്തിന്റെ പെരുമ കൂട്ടാൻ ആഘോഷത്തിന് സാധിച്ചെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.

ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ ദസറയുടെ ഭാഗമായുള്ള സാംസ്കാരീക സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി മന്ത്രി സണ്ണി ജോസഫ്

ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി: മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ: കണ്ണൂർ എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം എന്ന് പറയാവുന്ന വിധത്തിൽ നഗരത്തിന്റെ യശസ്സുയർത്തുന്ന പ്രധാന ആഘോഷപരിപാടിയായി കണ്ണൂർ ദസറ മാറിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ദസറയുടെ എട്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനെ ഉയർത്തുകയും വളർത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ദസറാഘോഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​കലയുടെയും തിറയുടെയും വലിയ പാരമ്പര്യം ഉൾക്കൊള്ളുന്ന മണ്ണാണ് കണ്ണൂരിലേത്. അറക്കലും ചിറക്കലും നിലകൊള്ളുന്ന കടലോരം മുതൽ മലയോരം വരെ നീളുന്ന പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയുടെ വലിയ പ്രത്യേകതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരത്തിന് പുറമെ വ്യവസായം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകൾക്കും കണ്ണൂർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇവയെയെല്ലാം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി വലിയ പുരോഗതി കൈവരിക്കാൻ നമുക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വച്ച് മുംതാസ് ആസാദ് രചിച്ച 'വിശപ്പറിയുന്ന ദൈവം', ഇസ്മായിൽ റഹ്മാൻ രചിച്ച 'മായാത്ത ഒരു ഓർമ' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നിർവ്വഹിക്കപ്പെട്ടു.

​അഡ്വ. മാർട്ടിൻ ജോർജ്, വ്യവസായി ബോബി ചെമ്മണ്ണൂർ, ചലച്ചിത്ര സംവിധായകൻ എം. മോഹനൻ, ഗായിക സയനോര ഫിലിപ്പ്, കോർപറേഷൻ കൗൺസിലർമാരായ സഹദ് മാങ്കടവൻ, കെ. സീത, മുൻ മേയർ സുമാ ബാലകൃഷ്ണൻ, പി. സി. അഹമ്മദ് കുട്ടി, ഫർഹാൻ മുണ്ടേരി, കെ. നാരായണൻ കുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.