​ഷെയ്ൻ നിഗം ചിത്രം ദൃഢം ട്രെയിലർ പുറത്തിറങ്ങി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജീത്തു ജോസഫും ടീമും

ഷെയ്ൻ നിഗം നായകനാകുന്ന മാർട്ടിൻ ജോസഫ് ചിത്രം ‘ദൃഢം’ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

​ഷെയ്ൻ നിഗം ചിത്രം ദൃഢം ട്രെയിലർ പുറത്തിറങ്ങി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജീത്തു ജോസഫും ടീമും
​ഷെയ്ൻ നിഗം ചിത്രം ‘ദൃഢം’ ട്രെയിലർ പുറത്തിറങ്ങി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജീത്തു ജോസഫും ടീമും

​ഷെയ്ൻ നിഗം ചിത്രം ‘ദൃഢം’ ട്രെയിലർ പുറത്തിറങ്ങി; ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജീത്തു ജോസഫും ടീമും

​കൊച്ചി: ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദൃഢം’ (Dridham) സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ‘Protect. Serve. Survive.’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പ്രമുഖ സംവിധായകൻ ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ഇഫോർ എക്സ്പെരിമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

​മുകേഷ് ആർ. മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, അഭിരാം രാധാകൃഷ്ണൻ, കൃഷ്ണ പ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി. എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ വേറിട്ട ലുക്കും ആകാംക്ഷ ഉണർത്തുന്ന പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിലെ പ്രധാന ആകർഷണം.