കനകക്കുന്നിൽ ഓണം ട്രേഡ് ഫെയറിന് തുടക്കം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം കനകക്കുന്നിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ട്രേഡ് ഫെയർ മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 വരെ നീളുന്ന മേളയിൽ 100 ലധികം സ്റ്റാളുകൾ അണിനിരക്കുന്നു.
തിരുവനന്തപുരം കനകക്കുന്നിൽ ഓണം ട്രേഡ് ഫെയർ ആരംഭിച്ചു; മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സാംസ്‌കാരിക, ടൂറിസം, സിനിമാ വകുപ്പു മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമാണ് ഓണമെന്നും ഈ ആഘോഷം സർവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ട്രേഡ് ഫെയറിൽ നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രമുഖ സ്വകാര്യ കമ്പനികൾ എന്നിവയുടെ കൊമേർഷ്യൽ സ്റ്റാളുകൾ മേളയിൽ അണിനിരക്കുന്നുണ്ട്.
നന്തൻകോട് വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ഓണം വാരാഘോഷ കമ്മിറ്റി ഭാരവാഹികളായ വി. ശരത് ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത എൽ. എന്നിവരും ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ് 
