പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ നാല് ചാക്ക് പുകയില ഉൽപ്പന്നങ്ങളും ഹെറോയിനും പിടികൂടി
പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ വൻ ലഹരിവേട്ട. നിരോധിത പുകയില ഉൽപ്പന്നങ്ങളും ഹെറോയിനുമായി യുപി, അസം സ്വദേശികളായ 10 പേരെ പോലീസ് പിടികൂടി.
വിദ്യാർത്ഥികളും അതിഥി തൊഴിലാളികളും ലക്ഷ്യം; പെരുമ്പാവൂരിൽ ഹെറോയിനും നിരോധിത പുകയിലയുമായി യുപി, അസം സ്വദേശികൾ വലയിൽ
പെരുമ്പാവൂർ :ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് ' (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എ .എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപമുള്ള ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി 6 അസം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ .അനിൽകുമാർ 'എസ്.ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ആലുവ മാർത്താണ്ഡവർമ പാലത്തിൽ അറ്റകുറ്റപ്പണി ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം പുതിയ വഴികൾ അറിയാം
പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന 34 വാഹനങ്ങൾക്ക് 57,250 രൂപ പിഴ ഈടാക്കി
ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം 
