പ്രകമ്പനം
പ്രകമ്പനംസിനിമയിലെ തള്ള വൈബ് ഗാനം പുറത്തിറങ്ങി ക്യാമ്പസ് ആവേശമായി പ്രണവം ശശിയും പുഷ്പവതിയും
പ്രകമ്പനം' സിനിമയിലെ 'തള്ള വൈബ്' ഗാനം പുറത്തിറങ്ങി; ക്യാമ്പസ് ആവേശമായി പ്രണവം ശശിയും പുഷ്പവതിയും
കൊച്ചി: വിജയേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' എന്ന ചിത്രത്തിലെ രസകരമായ 'തള്ള വൈബ്' ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയുമാണ്. 'മന്ത്രത്തി... തന്ത്രത്തി... ഒരു വമ്പത്തി' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
യുവജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള 'തള്ള വൈബ്' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടാണ് ഗാനത്തിൻ്റെ പ്രമേയം. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം ഒരു ഹോസ്റ്റലിലെ വിവിധയിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ ജീവിതമാണ് ദൃശ്യവൽക്കരിക്കുന്നത്.
നവരസ ഫിലിംസ്, സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയ താരം അമീൻ, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
