ആശകൾ ആയിരം
ജയറാമും കാളിദാസും ഒന്നിക്കുന്ന ആശകൾ ആയിരം ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്
ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം'; ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: മലയാള സിനിമയിലെ പ്രിയതാരം ജയറാമും മകൻ കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 6-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 'ഒരു വടക്കൻ സെൽഫി'ലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേർന്നാണ്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ എന്നിവർക്കൊപ്പം വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവ്വഹിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും സനൽ ദേവ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ബാദുഷ എൻ.എം ആണ് പ്രോജക്റ്റ് ഡിസൈനർ. ഷഫീഖ് പി.വി എഡിറ്റിംഗും നിമേഷ് താനൂർ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. മനു മഞ്ജിത്, ഹരിനാരായണൻ എന്നിവരുടേതാണ് വരികൾ.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
