മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രം
മമ്മൂട്ടി ഖാലിദ് റഹ്മാൻ ചിത്രം വരുന്നു നിർമ്മാണം ക്യൂബ്സ് എൻ്റർടൈൻമെൻ്റ് മാർക്കോ കാട്ടാളൻ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശേഷം
മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രം വരുന്നു; നിർമ്മാണം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്
കൊച്ചി: 'മാർക്കോ', 'കാട്ടാളൻ' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. സൂപ്പർഹിറ്റ് ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ഗ്യാങ് വാർ ആക്ഷൻ ത്രില്ലറാണ്.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലേയും തെന്നിന്ത്യയിലേയും പ്രമുഖ താരങ്ങൾ അണിനിരക്കും. സാങ്കേതിക മേഖലയിലും വൻനിരയെയാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയും ഖാലിദ് റഹ്മാനും ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്റ്റ് സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
