വനിതാ കമ്മീഷൻ അദാലത്ത് 34 പരാതികൾ തീർപ്പാക്കി പി. സതീദേവിയുടെ നേതൃത്വത്തിൽ സിറ്റിങ് നടന്നു
വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങിൽ 34 പരാതികൾക്ക് പരിഹാരമായി. ആകെ 130 കേസുകൾ പരിഗണിച്ചു.
വനിതാ കമ്മീഷൻ അദാലത്ത്: 34 പരാതികൾക്ക് ഉടനടി പരിഹാരം; 130 കേസുകൾ പരിഗണിച്ചു
തിരുവനന്തപുരം: ജില്ലയിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങിൽ പരാതികൾക്ക് വേഗത്തിൽ പരിഹാരം. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന അദാലത്തിൽ ആകെ 130 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതിൽ 34 എണ്ണത്തിന് അപ്പോൾത്തന്നെ പരിഹാരം കാണാൻ കമ്മീഷന് സാധിച്ചു.
ഗൗരവകരമായ നാലു പരാതികളിൽ ബന്ധപ്പെട്ട വകുപ്പ് അധികാരികളിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. നിയമപരമായ കൂടുതൽ വ്യക്തതയ്ക്കും ഒത്തുതീർപ്പിനുമായി മൂന്ന് കേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ (DLSA) പരിഗണനയ്ക്ക് വിട്ടു. ദാമ്പത്യ പ്രശ്നങ്ങളും കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ കൗൺസിലിങ്ങിനായി അയച്ചു. ബാക്കിയുള്ള പരാതികൾ അടുത്ത സിറ്റിങിൽ കൂടുതൽ വ്യക്തതയോടെ പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
അദാലത്തിൽ കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവർ പങ്കെടുത്തു. പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ.ബി. രാജേഷ്, അഡ്വ. വി.എ. അമ്പിളി തുടങ്ങിയവർ നിയമപരമായ സഹായങ്ങൾ നൽകി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
