നാളെ മുതൽ മിൽമ പാൽ വില കൂടും തൈരിനും വിലയേറും പുതുക്കിയ നിരക്കുകൾ ഇങ്ങനെ

കേരളത്തിൽ നാളെ മുതൽ മിൽമ പാലിനും തൈരിനും വില വർധിക്കും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് കൂടുന്നത്. പുതുക്കിയ വിലവിവരങ്ങൾ അറിയാം.

നാളെ മുതൽ മിൽമ പാൽ വില കൂടും തൈരിനും വിലയേറും പുതുക്കിയ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാൽ വില കൂടും; തൈരിന് 10 രൂപ വർധിക്കും, പുതുക്കിയ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാൽ വില കൂടും; തൈരിന് കിലോയ്ക്ക് 10 രൂപ വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മിൽമ പാൽ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽ ലീറ്ററിന് 4 രൂപയാണ് വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയുടെ വർധനവുണ്ടാകും. വരുംദിവസങ്ങളിൽ മറ്റ് മിൽമ പാൽ ഉൽപന്നങ്ങൾക്കും ആനുപാതികമായി വില കൂട്ടാനാണ് നീക്കം.

​നിലവിൽ പാൽ കവറുകളിൽ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകാൻ ഒരു മാസം വരെ സമയമെടുക്കുമെന്നും മിൽമ അധികൃതർ അറിയിച്ചു. കവറുകളിൽ പഴയ വിലയാണെങ്കിലും നാളെ മുതൽ പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.

​വർധനവിന്റെ 83.75 ശതമാനവും കർഷകർക്ക്

​ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് വില കൂട്ടാൻ തീരുമാനിച്ചതെന്ന് മിൽമ വ്യക്തമാക്കി. ലീറ്ററിന് 4 രൂപ കൂട്ടുമ്പോൾ, ഈ തുകയുടെ 83.75 ശതമാനവും (അതായത് 3.35 രൂപ) കർഷകർക്ക് നേരിട്ട് ലഭിക്കും. എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഈ തുക അപര്യാപ്തമാണെന്നാണ് ക്ഷീരകർഷകരുടെ വാദം. ഇതിനുമുമ്പ് 2022 ഡിസംബർ ഒന്നിനായിരുന്നു മിൽമ അവസാനമായി വില വർധിപ്പിച്ചത്. അന്ന് ലീറ്ററിന് 6 രൂപയാണ് കൂട്ടിയത്.

​പുതുക്കിയ വിലവിവരങ്ങൾ 

​(പുതുക്കിയ വില, ബ്രാക്കറ്റിൽ പഴയ വില എന്ന ക്രമത്തിൽ)

​പാൽ ഇനങ്ങൾ:

​ഡബിൾ ടോൺഡ് മിൽക് (മിൽമ സ്മാർട് - മഞ്ഞ കവർ) – 500 മില്ലി: ₹27 (₹25)

​ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (നീല കവർ) – 525 മില്ലി: ₹30 (₹28)

​മിൽമ പ്രൈഡ് (ഹോമോജനൈസ്ഡ് - ഓറഞ്ച് കവർ) – 500 മില്ലി: ₹30 (₹28)

​മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (പച്ച കവർ) – 500 മില്ലി: ₹32 (₹29)

​കൗ മിൽക് (1 ലീറ്റർ ബോട്ടിൽ): ₹75 (₹70)

​തൈര് ഇനങ്ങൾ:

​ക്ലാസിക് തൈര് – 525 ഗ്രാം: ₹40 (₹35)

​എലൈറ്റ് തൈര് – 500 ഗ്രാം: ₹45 (₹40)