രാം ചരൺ ഉപാസന ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ആഘോഷമാക്കി മെഗാ കുടുംബം
തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ടക്കുട്ടികൾ പിറന്നു മെഗാസ്റ്റാർ ചിരഞ്ജീവി സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്
രാം ചരൺ-ഉപാസന ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ; ആഘോഷമാക്കി മെഗാ കുടുംബം
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ടക്കുട്ടികൾ പിറന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും ജനിച്ചത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ നടന്ന പ്രസവത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മെഗാസ്റ്റാർ ചിരഞ്ജീവി സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. "അഗാധമായ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് ഈ വാർത്ത പങ്കുവെക്കുന്നത്. രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നു. കുഞ്ഞുങ്ങളും ഉപാസനയും പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുന്നു," എന്ന് ചിരഞ്ജീവി കുറിച്ചു.
2023 ജൂൺ 20-നായിരുന്നു ദമ്പതികളുടെ ആദ്യ മകൾ ക്ലിൻ കാര കൊനിഡേലയുടെ ജനനം. ആദ്യ കണ്മണിക്ക് പിന്നാലെ ഇരട്ടക്കുട്ടികൾ കൂടി എത്തിയതോടെ കൊനിഡേല, കാമിനേനി കുടുംബങ്ങളിൽ ആഘോഷങ്ങൾ ഇരട്ടിയായി. മെഗാ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധി പ്രമുഖരും ആരാധകരും സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിക്കുന്നുണ്ട്.

