ആശാൻ ഫെബ്രുവരി 5 ന് തിയേറ്ററുകളിലേക്ക് ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി

ആശാൻ ഫെബ്രുവരി 5 ന് തിയേറ്ററുകളിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായെത്തിയ ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറക്കിയത്

ആശാൻ ഫെബ്രുവരി 5 ന് തിയേറ്ററുകളിലേക്ക് ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി
ആശാൻ' ഫെബ്രുവരി 5-ന് തിയേറ്ററുകളിലേക്ക് ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി

'ആശാൻ' ഫെബ്രുവരി 5-ന് തിയേറ്ററുകളിലേക്ക്; ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി

​കൊച്ചി: 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആശാൻ' ഫെബ്രുവരി 5-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായെത്തിയ ചടങ്ങിലാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറക്കിയത്. ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

​സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ആശാൻ', ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിൽ 550-ലേറെ ചിത്രങ്ങളിൽ വേഷമിട്ട ഇന്ദ്രൻസ് ആദ്യമായി ഒരു മാസ്സ് കൊമേഴ്‌സ്യൽ ചിത്രത്തിൽ നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും ഇന്ദ്രൻസാണ്. ജോമോൻ ജ്യോതിർ, ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവർക്കൊപ്പം നൂറോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​വേഫെറർ ഫിലിംസും ഗപ്പി സിനിമാസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ജോൺ പോൾ ജോർജ് തന്നെയാണ് ഈണം നൽകിയിരിക്കുന്നത്