പായം പൊലിമ ഫെസ്റ്റിന് സമാപനം ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

പായം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പായം പൊലിമ കലാ സാംസ്കാരിക ഫെസ്റ്റിന് സമാപനം. നവംബർ 1 മുതൽ 20 വരെ നടന്ന പരിപാടികളുടെ സമാപനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

പായം പൊലിമ ഫെസ്റ്റിന് സമാപനം ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു
പായം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പായം പൊലിമ ഫെസ്റ്റ് സമാപനo വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

പായം പൊലിമ കലാ-സാംസ്കാരിക ഫെസ്റ്റിന് വർണ്ണാഭമായ സമാപനം; ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു

കണ്ണൂർ​: പായം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പായം പൊലിമ' കലാ-സാംസ്കാരിക ഫെസ്റ്റിന് സമാപനമായി. സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഏറെ മനോഹരമായി എന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. നാടിന്റെ വികസനത്തിനൊപ്പം സാംസ്കാരിക മുന്നേറ്റത്തിനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പായം പഞ്ചായത്ത് സംഘടിപ്പിച്ച പായം പൊലിമ ഏറെ ആകർഷകമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​നവംബർ ഒന്ന് മുതൽ 20 വരെ നീണ്ടുനിന്ന വിവിധ പരിപാടികളോടെയാണ് പായം പൊലിമ സംഘടിപ്പിച്ചത്. വിളംബര ഘോഷയാത്ര, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ചെസ്, വടംവലി തുടങ്ങിയ കായിക മത്സരങ്ങൾ, സാഹിത്യ പരിപാടികൾ, നാടകം, നൃത്തപരിപാടികൾ, കലാസന്ധ്യ, ഗാനമേള, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള, മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.

​വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പവിത്രൻ പായം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം. വി. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എൻ. ജെസി, പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ, പ്രമുഖ വ്യവസായി ആൻഡോ പാറമുണ്ടയിൽ, സിനിമാ നിർമാതാവും നാടക നടനുമായ സഞ്ജയ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.