ആലപ്പുഴ ടൂറിസം വികസനം 93.18 കോടിയുടെ പദ്ധതികളുടെ നിർമ്മാണ പുരോഗതി പരിശോധിച്ച് സുരേഷ് ഗോപി
ആലപ്പുഴയുടെ വിനോദസഞ്ചാര വികസനത്തിനായി നടപ്പിലാക്കുന്ന 93.18 കോടി രൂപയുടെ ആലപ്പുഴ: എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ പുരോഗതി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരിട്ട് വിലയിരുത്തി.
ആലപ്പുഴ ടൂറിസം വികസനം: 93.18 കോടിയുടെ പദ്ധതികളുടെ നിർമ്മാണ പുരോഗതി പരിശോധിച്ച് സുരേഷ് ഗോപി
ആലപ്പുഴ: ആലപ്പുഴയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് ആഗോളതലത്തിൽ പുതിയ മാനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ആലപ്പുഴ: എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' (Alappuzha: A Global Water Wonderland) പദ്ധതിയുടെ നിർമ്മാണ പുരോഗതി കേന്ദ്ര വിനോദസഞ്ചാര, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി നേരിട്ട് വിലയിരുത്തി.
93.18 കോടി രൂപ ആകെ ചെലവിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന കനാൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, ബീച്ച് പ്രൊമീനെഡ്, ഹൗസ്ബോട്ട്-ബോട്ടിംഗ് സർവീസ് ടെർമിനലുകളുടെ നിർമ്മാണം എന്നിവയാണ് മന്ത്രി പരിശോധിച്ചത്. വ്യാഴാഴ്ച രാവിലെ 11.30-ന് ആലപ്പുഴ ബീച്ചിലും പരിസരത്തും എത്തിയ മന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് പദ്ധതികളുടെ വിശദവിവരങ്ങൾ ശേഖരിച്ചു.
പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും മന്ത്രി നിർദേശിച്ചു. ആലപ്പുഴയുടെ കായൽ ടൂറിസത്തിനും ഹൗസ്ബോട്ട് മേഖലയ്ക്കും കനാൽ ശൃംഖലയ്ക്കും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഈ പദ്ധതി, ആലപ്പുഴയെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിലും വികസന പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കളക്ടർ ഷാജി വി. നായർ പദ്ധതികളുടെ നിലവിലെ പുരോഗതി മന്ത്രിയോട് വിശദീകരിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഇൻഫർമേഷൻ ഓഫീസർ അഫ്സൽ യൂസഫ്, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എം.ഡി. മനോജ് കുമാർ എന്നിവർക്കൊപ്പം ഇൻകെൽ (INKEL), യു.എൽ.സി.സി (ULCCS), വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി (DTPC) ഉദ്യോഗസ്ഥരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ സന്ദർശനം പൂർത്തിയാക്കി മന്ത്രി മടങ്ങി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
