ആവോലി ഗ്രാമപഞ്ചായത്തിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
ആവോലി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് ഉദ്ഘാടനം ചെയ്തു. 95 ക്ഷീരകർഷകർക്ക് ആനുകൂല്യം ലഭിക്കും
ആവോലി ഗ്രാമപഞ്ചായത്തിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി; 95 ക്ഷീരകർഷകർക്ക് ആനുകൂല്യം
മൂവാറ്റുപുഴ/എറണാകുളം: ആവോലി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി (2026-27) വിഹിതമുപയോഗിച്ച് നടപ്പിലാക്കുന്ന കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ആവോലി പാൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തിലെ ക്ഷീരമേഖലയെ ശക്തമാക്കുന്നതിനും ക്ഷീരകർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമെത്തിക്കുന്നതിനുമായി 14,63,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ആവോലി ഗ്രാമപഞ്ചായത്തിലെ 95 തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു പരീക്കൻ, വെറ്ററിനറി സർജൻ ഡോ. ആഷ അബ്രഹാം, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റ് സിറിൽ ജോസഫ്, ഗുണഭോക്താക്കളായ ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും