ശ്രീനാഥ് ഭാസി ഫെമിന ജോർജ് ചിത്രം കറക്കം
ശ്രീനാഥ് ഭാസി ഫെമിന ജോർജ് ചിത്രം കറക്കം ആദ്യ ഗാനം പുറത്തിറങ്ങി
ശ്രീനാഥ് ഭാസി - ഫെമിന ജോർജ് ചിത്രം ‘കറക്കം’: ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ടി-സീരീസ് മ്യൂസിക്കിലൂടെ റിലീസ് ചെയ്ത "യക്ഷിയെ ചിരി..." എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. സലാം സി.എസ് ഈ ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ‘കറക്കം’. ഭയവും തമാശയും ഒരേപോലെ കോർത്തിണക്കിയ ഈ ചിത്രം ഹൊറർ സിനിമകളുടെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുറത്തിറങ്ങിയ ഗാനം നൽകുന്നത്. ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലേക്ക് തങ്ങളുടെ ബാനറിന്റെ മികച്ച തുടക്കമായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ഷാനി റോമി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബബ്ലു അജു ക്യാമറയും നിതിൻ രാജ് അരോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
