ക്രിസ്മസിന് റൊമാൻസ് നിറച്ച് ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി
ക്രിസ്മസിന് റൊമാൻസ് നിറച്ച് ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും
ക്രിസ്മസിന് റൊമാൻസ് നിറച്ച് ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒരു റൊമാന്റിക് എന്റർടെയ്‌നർ ആയ ഈ ചിത്രം ഈ വർഷത്തെ ക്രിസ്മസ് ദിനമായ ഡിസംബർ 25-ന് തിയറ്ററുകളിൽ എത്തും.
'ലൂക്ക', 'മാരിവില്ലിൻ ഗോപുരം' എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 'ലൂക്ക'യുടെ സംവിധായകനും, രചയിതാവും, സംഗീതസംവിധായകനും, കലാസംവിധായകനും വീണ്ടും ഒന്നിക്കുന്നു എന്ന കൗതുകം ഈ ചിത്രത്തിനുണ്ട്.
സൂരജ് എസ്. കുറുപ്പാണ് സംഗീതം ഒരുക്കിയത്. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസാണ്. അനീസ് നാടോടിയാണ് കലാസംവിധാനം.
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിക്കും പുറമെ ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്.

