കരാറുകാരുടെ സമരം പിൻവലിച്ചു തുക ഓണത്തിനുമുമ്പ് നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

​റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിങ് കരാറുകാർക്ക് നൽകാനുള്ള തുക ഓണത്തിനുമുമ്പ് അനുവദിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. മന്ത്രിയുമായുള്ള ചർച്ചയെത്തുടർന്ന് ആഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽനിന്ന് കരാറുകാർ പിന്മാറി.

കരാറുകാരുടെ സമരം പിൻവലിച്ചു തുക ഓണത്തിനുമുമ്പ് നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ്
ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്ക് തുക സമയബന്ധിതമായി നല്‍കും: മന്ത്രി അനൂപ് ജേക്കബ്

വാതിൽപ്പടി വിതരണം - ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്ക് തുക സമയബന്ധിതമായി നല്‍കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : റേഷന്‍ വാതില്‍പടി വിതരണ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാര്‍ക്കു നല്‍കാനുള്ള തുകയുടെ വിഹിതം ഓണത്തിനു മുമ്പ് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. താമസിയാതെ അതിനുള്ള ഫണ്ട് നല്‍കും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പരാതികള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. എഫ്.സി.ഐ ഗോഡൗണുകള്‍, സി.എം.ആര്‍ ഗോഡൗണുകള്‍ എന്നിവയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകള്‍ വഴി റേഷന്‍ കടകളില്‍ എത്തിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.  

മന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ നടത്താനിരുന്ന സമരത്തില്‍ നിന്നു പിന്മാറുകയാണെന്നു കരാറുകാര്‍ അറിയിച്ചു. ഓണക്കാലത്ത് റേഷന്‍ വിതരണം തടസപ്പെടാതെ ഉറപ്പാക്കുമെന്നും കരാറുകാര്‍ ഉറപ്പു നല്‍കി. എഫ്.സി.ഐ. ഗോഡൗണുകളില്‍ നിന്ന് ഓണക്കാലത്തിനുള്ള ധാന്യനീക്കം ആരംഭിച്ചിട്ടുണ്ട്.