പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ 12 ഇതരസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ

പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്. ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 60 ബോട്ടിൽ ഹെറോയിനുമായി 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി.

പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ 12 ഇതരസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ
പെരുമ്പാവൂരിൽ 'ഓപ്പറേഷൻ തൂഫാൻ'; 12 ഇതരസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’ വലിയ മയക്കുമരുന്ന് വേട്ട, 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: ലഹരിസംഘങ്ങളെ പിടികൂടാനായി പോലീസ് നടത്തുന്ന പ്രത്യേക കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരുമ്പാവൂരിൽ വ്യാപക റെയ്ഡ്. പരിശോധനയിൽ 60 ഓളം ബോട്ടിൽ ഹെറോയിനുമായി 12 ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലും പരിസരപ്രദേശങ്ങളിലും മിന്നൽ പരിശോധന നടത്തിയത്.

​ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ് എന്നിവടങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോലീസ് സംഘം പ്രധാനമായും പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച പോലീസ് നായയെയും റെയ്ഡിൽ പങ്കാളിയാക്കിയിരുന്നു.

​തുടർന്ന് നടത്തിയ പരിശോധനയിൽ ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് 20 ബോട്ടിൽ മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു