മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു റാമ്പും സ്റ്റെയർ ലിഫ്റ്റും ഉദ്ഘാടനം ചെയ്തു മന്ത്രി ഒ.ജെ ജനീഷ്

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു. മ്യൂസിയം ഓഡിറ്റോറിയത്തിലെ പുതിയ റാമ്പും സ്റ്റെയർ ലിഫ്റ്റും മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു.

മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു റാമ്പും സ്റ്റെയർ ലിഫ്റ്റും ഉദ്ഘാടനം ചെയ്തു മന്ത്രി ഒ.ജെ ജനീഷ്
മ്യൂസിയം ഓഡിറ്റോറിയത്തിലെ പുതിയ റാമ്പും സ്റ്റെയർ ലിഫ്റ്റും മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു.
മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു റാമ്പും സ്റ്റെയർ ലിഫ്റ്റും ഉദ്ഘാടനം ചെയ്തു മന്ത്രി ഒ.ജെ ജനീഷ്
മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു റാമ്പും സ്റ്റെയർ ലിഫ്റ്റും ഉദ്ഘാടനം ചെയ്തു മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം മ്യൂസിയം ഭിന്നശേഷി സൗഹൃദമാകുന്നു: റാമ്പും സ്റ്റെയർ ലിഫ്റ്റും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും പരിസരവും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാകുന്നു. ഇതിന്റെ ആദ്യഘട്ടമായി മ്യൂസിയം ഓഡിറ്റോറിയത്തിന് മുന്നിൽ സജ്ജീകരിച്ച ഭിന്നശേഷി സൗഹൃദ റാമ്പിന്റെയും സ്റ്റെയർ ലിഫ്റ്റിന്റെയും ഉദ്ഘാടനം മ്യൂസിയം - മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിർവഹിച്ചു.

​എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനങ്ങളും വിവിധ പരിപാടികളും യാതൊരു തടസ്സവുമില്ലാതെ ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്ക് ഇനി ഈ സംവിധാനങ്ങളിലൂടെ സാധിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം, അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രത്യേക ചിത്രപ്രദർശനവും മന്ത്രി വീക്ഷിച്ചു.

​ചടങ്ങിൽ ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനക്ഷേമ സംവിധാനങ്ങളുടെ ശരിയായ പരിപാലനം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പഴയ പ്രതാപത്തോടെ ഇനിയും നിലനിൽക്കുന്ന തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മ്യൂസിയത്തിലെ ഭിന്നശേഷി ജീവനക്കാരിയും എൽ.ഡി ക്ലാർക്കുമായ കാവ്യയാണ് സ്റ്റെയർ ലിഫ്റ്റിൽ ആദ്യമായി സഞ്ചരിച്ചത്. മ്യൂസിയത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 9 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റെയർ ലിഫ്റ്റ് നിർമ്മിച്ചിരിക്കുന്നത്. മ്യൂസിയം ഓഡിറ്റോറിയത്തിന് പുറമെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ത്രീഡി തിയേറ്റർ എന്നിവിടങ്ങളിലും ഭിന്നശേഷി സൗഹൃദ റാമ്പുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനായി 6,07,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

​മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ കെ.ആർ ക്ലീറ്റസ്, മ്യൂസിയം - മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി പി.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ്, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള, മൃഗശാല സൂപ്രണ്ട് അനിൽ കുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.