കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി
കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി വാർഷികാഘോഷവും അരങ്ങേറ്റവും നടന്നു
കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി വാർഷികാഘോഷവും അരങ്ങേറ്റവും നടന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സംഗീത-വെസ്റ്റേൺ ഡാൻസ് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മൂവാറ്റുപുഴ നഗരസഭാ അധ്യക്ഷ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു.
കലാകേന്ദ്രം പ്രസിഡന്റ് ടി.സി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ജിനു ആന്റണി മടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ സ്വാഗതവും മ്യൂസിക് ടീച്ചർ കെ.എസ്. സുഗമ നന്ദിയും പറഞ്ഞു.
അക്കാദമിയിലെ 18 നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റമാണ് ചടങ്ങിൽ നടന്നത്. നൃത്ത അധ്യാപിക ഐശ്വര്യ ജോസ് അരങ്ങേറ്റത്തിന് നേതൃത്വം നൽകി. നന്ദുകുമാർ കെ. കമ്മത്ത് (സംഗീതം), സിംജീഷ് കളമശ്ശേരി (വയലിൻ), കാവലം ശ്രീകുമാർ (മൃദംഗം), ഉമേഷ് സുധാകർ (ഫ്ളൂട്ട്), ആതിര ടിറ്റു (നട്ടുവാങ്കം) എന്നിവർ പക്കമേളമൊരുക്കി. തുടർന്ന് കലൂർക്കാട് ഗ്രാൻഡ് മെലഡീസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടന്നു.

