പുനർ ദർഘാസുകൾ ക്ഷണിച്ചു
അങ്കണവാടി ഹെൽപ്പർമാരുടെ പരിശീലനം പുനർ-ദർഘാസുകൾ ക്ഷണിച്ചു
അങ്കണവാടി ഹെൽപ്പർമാരുടെ പരിശീലനം: പുനർ-ദർഘാസുകൾ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് (ICDS) സെല്ലിന്റെ നേതൃത്വത്തിൽ അങ്കണവാടി ഹെൽപ്പർമാർക്ക് നൽകുന്ന പരിശീലന പരിപാടിക്കായി പുനർ-ദർഘാസുകൾ ക്ഷണിച്ചു. 35 പേർ അടങ്ങുന്ന ബാച്ചിന് 32 ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
പരിശീലനത്തിന് ആവശ്യമായ ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്ക് ദർഘാസ് സമർപ്പിക്കാം. ജനുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് ദർഘാസുകൾ സ്വീകരിക്കുന്ന അവസാന സമയം.
വിലാസം: ജില്ലാതല ഐ.സി.ഡി.എസ് സെൽ, കാക്കനാട്, പിൻ - 682030.
കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ് ഓഫീസുമായി നേരിട്ടോ 0484-2423934 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ 
