കലയും സാഹിത്യവും വിദ്യാർത്ഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

വിദ്യാർത്ഥികളുടെ സർഗാത്മക വളർച്ചയ്ക്ക് കലയും സാഹിത്യവും അത്യന്താപേക്ഷിതമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. എസ്.ഐ.ഇ.ടി തയ്യാറാക്കിയ കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കം മന്ത്രി പ്രകാശനം ചെയ്തു.

കലയും സാഹിത്യവും വിദ്യാർത്ഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
എസ്.ഐ.ഇ.ടി തയ്യാറാക്കിയ കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കം മന്ത്രി പ്രകാശനം ചെയ്തു.
കലയും സാഹിത്യവും വിദ്യാർത്ഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
കലയും സാഹിത്യവും വിദ്യാർത്ഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

കലയും സാഹിത്യവും വിദ്യാർത്ഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ; കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കം പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് കലയും സാഹിത്യവും അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ്.ഐ.ഇ.ടി) വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ കലാവിദ്യാഭ്യാസ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

​സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഈ ഡിജിറ്റൽ പഠനസാമഗ്രികൾ കുട്ടികളിൽ കലാബോധവും സർഗാത്മകതയും വളർത്താൻ ഏറെ സഹായിക്കും. കലാധ്യാപകരില്ലാത്ത ചെറിയ വിദ്യാലയങ്ങളിൽ മറ്റ് വിഷയങ്ങളിലെ അധ്യാപകർക്ക് പോലും ഈ ഡിജിറ്റൽ പഠന സാമഗ്രികൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് പരിശീലനം നൽകാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കലയും സാഹിത്യവുമില്ലാത്ത ലോകം മരുഭൂമിക്ക് സമാനമാണെന്നും, പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിച്ചു പുതിയ തലമുറയിലേക്ക് കൈമാറാൻ ഇത്തരം പദ്ധതികൾക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് എസ്.ഐ.ഇ.ടി പഠനപ്രവർത്തനങ്ങൾ ആകർഷകമാക്കുന്നത്. ഗോത്രഭാഷകൾ, ആരോഗ്യ, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എസ്.ഐ.ഇ.ടി വികസിപ്പിച്ച പഠനസാമഗ്രികൾ ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികളിൽ നിന്ന് മികച്ച കലാകാരന്മാരും സാഹിത്യകാരന്മാരും പ്രഭാഷകരും ഉയർന്നുവരണമെന്നും, പ്രകാശനം ചെയ്ത ഡിജിറ്റൽ പഠനപദ്ധതികൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി ഡയറക്ടർ ടി. സിബി മുഹമ്മദ് സ്വാഗതം ആശംസിച്ചു. പദ്മശ്രീ ജേതാവ് കലാമണ്ഡലം ഡോ. വിമല മേനോൻ, വാർഡ് കൗൺസിലർ ജി. വേണുഗോപാൽ, പ്രിൻസിപ്പൽ പി. പ്രമോദ്, പി.ടി.എ പ്രസിഡന്റ് പി.ആർ. ഷിജു, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ്.ഐ.ഇ.ടി സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു ആർ.എസ്. നന്ദി രേഖപ്പെടുത്തി.