നാടിന് ഊർജ്ജമായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മകൾ പൂവിളി 2026
മൂവാറ്റുപുഴ TTVHSS കാവുങ്കരയിലെ 98 എസ്.എസ്.എൽ.സി ബാച്ചിന്റെ ഓണാഘോഷമായ ‘പൂവിളി 2026’ കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കലാ കായിക മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.
98 എസ്.എസ്.എൽ.സി ബാച്ചിന്റെ ഓണാഘോഷം 'പൂവിളി 2026' വർണാഭമായി; കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: TTVHSS കാവുങ്കരയിലെ 98 എസ്.എസ്.എൽ.സി ബാച്ചിന്റെ ഓണാഘോഷ പരിപാടിയായ ‘പൂവിളി 2026’ പ്രശസ്ത കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെയും ഓർമകളുടെയും പൂക്കാലം വീണ്ടും കൂട്ടിയിണക്കുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് നൽകുന്ന ഊർജം വിലമതിക്കാനാകാത്തതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ സുധീർ പൈനായിൽ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർമാരായ നിഷ മോൾ, സിനി ഷെരീഫ്, ന്യൂഷ, നിഷ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിന് ശേഷം ബാച്ചിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾ അരങ്ങേറി. തിരുവാതിര, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ എന്നിവ ആഘോഷങ്ങൾക്ക് ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികൾ ഏകോപിപ്പിച്ച സുമേഷ് ഗുഡ് ലക്ക് നന്ദി രേഖപ്പെടുത്തി. പഴയകാല സൗഹൃദങ്ങൾ പുതുക്കാനും ഓർമകൾ പങ്കുവെക്കാനും അവസരമൊരുക്കിയ 'പൂവിളി 2026' വേറിട്ടൊരു അനുഭവമായി മാറി.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
