പോലീസ്‌ പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും

തിരൂർ ഡിവൈ.എസ്.പി. ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള അനധികൃത മണൽ ഒക്ടോബർ 13 ന് പൊതുലേലം ചെയ്യും. അടിസ്ഥാനവില, വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ എന്നിവ അറിയാം.

പോലീസ്‌ പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

തിരൂരിൽ പിടിച്ചെടുത്ത മണൽ ഒക്ടോബർ 13-ന് പൊതുലേലം ചെയ്യും

മലപ്പുറം: അനധികൃത മണൽ കടത്തിനിടെ പോലീസ് പിടികൂടിയ മണൽ ഒക്ടോബർ 13-ന് പൊതുലേലം ചെയ്യുന്നു. തിരൂർ ഡിവൈ.എസ്.പി. ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള മണലാണ് അന്ന് രാവിലെ 11 മണിക്ക് ലേലം വിളിക്കുക.

​മലപ്പുറം ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം 2,04,662 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ തിരൂർ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2422238.