​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്ലിക്ക് ജനകീയ മുന്നേറ്റത്തിന് തുടക്കം ക്യാപ്റ്റനായി മമ്മൂട്ടി

സംസ്ഥാനത്ത് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയാണ് പദ്ധതിയുടെ ക്യാപ്റ്റൻ.

​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്ലിക്ക് ജനകീയ മുന്നേറ്റത്തിന് തുടക്കം ക്യാപ്റ്റനായി മമ്മൂട്ടി
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസ് നടപ്പാക്കുന്ന ' CLICK' പദ്ധതിയുടെ ഉദ്‌ഘാടനം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിക്കുന്നു
​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്ലിക്ക് ജനകീയ മുന്നേറ്റത്തിന് തുടക്കം ക്യാപ്റ്റനായി മമ്മൂട്ടി
​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്ലിക്ക് ജനകീയ മുന്നേറ്റത്തിന് തുടക്കം ക്യാപ്റ്റനായി മമ്മൂട്ടി
​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ക്ലിക്ക് ജനകീയ മുന്നേറ്റത്തിന് തുടക്കം ക്യാപ്റ്റനായി മമ്മൂട്ടി

​സൈബർ കുറ്റകൃത്യങ്ങൾ തടയാൻ "ക്ലിക്ക്" ജനകീയ മുന്നേറ്റത്തിന് തുടക്കം; ക്യാപ്റ്റനായി മമ്മൂട്ടി

​കൊച്ചി: ദിനംപ്രതി വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും ചതിക്കുഴികളും തടയാൻ സംസ്ഥാനത്ത് ശക്തമായ സൈബർ സുരക്ഷാ കവചം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പാക്കുന്ന ‘ക്ലിക്ക്’ (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലയന്റ് കേരള) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ലിക്ക് ക്യാപ്റ്റൻ പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്ത് അൻപതിനായിരത്തിലധികം സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യാത്ത കേസുകൾ വേറെയുമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ 250 ബിരുദ കോളേജുകളിൽ സൈബർ പ്രതിരോധ കേന്ദ്രങ്ങൾ ആരംഭിക്കും. മുതിർന്നവർക്കും മാതാപിതാക്കൾക്കും സ്മാർട്ട് ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം നൽകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ നടൻ മമ്മൂട്ടിയെ 'ക്ലിക്ക് ക്യാപ്റ്റൻ' ആയി പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ഉപയോഗം സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഭാവിയിൽ കൂടുതൽ സമയം സൈബർ ഇടങ്ങളിൽ ചിലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിൽ, ഇന്റർനെറ്റ് ഉപയോഗത്തിലൂടെത്തന്നെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

​“അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം” എന്ന സന്ദേശമുയർത്തി ജനങ്ങളെ അണിനിരത്തി സൈബർ സുരക്ഷ കൂട്ടുത്തരവാദിത്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

​കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ, അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസിലർ ഡോ. പി. വെങ്കട് രംഗൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സൗത്ത് സോൺ ഐ.ജി പി.പി. പ്രകാശ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്റ്റന്മാർ, സൈബർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ പ്രഖ്യാപനവും നടന്നു.