മന്ത്രി കെ.എ. തുളസിക്ക് തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ ആദരം
തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയതിന് നന്ദി അറിയിച്ച് ഹരിതകർമ്മസേന അംഗങ്ങൾ മന്ത്രി കെ.എ. തുളസിയെ സെക്രട്ടറിയേറ്റിലെത്തി ആദരിച്ചു.
ഹരിതകർമ്മസേന മന്ത്രി കെ.എ. തുളസിയെ ആദരിച്ചു
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾ ആദരിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയാണ് സംഘം ഉപഹാരം സമർപ്പിച്ചത്.
അടുത്തിടെ മന്ത്രി തൊളിക്കോട് പൊൻപാറ, ചെറുവക്കോണം ഉന്നതികൾ സന്ദർശിക്കുകയും പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിനുപുറമേ തൊളിക്കോട് ഗ്രാമപഞ്ചായത്തിലും പ്രദേശത്തെ അങ്കണവാടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു.
ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടെത്തി അന്വേഷിച്ചതിലുള്ള നന്ദി സൂചിപ്പിച്ചാണ് ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിൽ എത്തിയത്. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് സ്മിത, സെക്രട്ടറി സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ 36 പേരടങ്ങുന്ന സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
