നാഗ സൈരന്ധ്രി ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്
ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത നാഗ സൈരന്ധ്രി (സോഷ്യൽ സ്വാമി) 32 ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു. ചെന്നൈയിൽ സെപ്റ്റംബർ 17 മുതൽ 19 വരെയാണ് മേള.
നാഗ സൈരന്ധ്രി' ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്; പ്രദർശനം സെപ്റ്റംബർ 19-ന്
ചെന്നൈ: ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്ത "നാഗ സൈരന്ധ്രി" (സോഷ്യൽ സ്വാമി) എന്ന ചലചിത്രം 32-ാമത് സോഷൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യും. സെപ്തംബർ 17 മുതൽ 19 വരെ ചെന്നൈ ഗൊയ്‌ഥെ ഇൻസ്റ്റിറ്റ്യൂട്ടിലെ മാക്സ് മുള്ളർ ഭവനിൽ വെച്ചാണ് ചലച്ചിത്ര മേള നടക്കുന്നത്. പ്രസിദ്ധ തമിഴ് ഡോക്യുമെൻററി ഡയറക്ടർ അമുദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. സെപ്റ്റംബർ 19 ഉച്ചയ്ക്ക് 2 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ 'ദ വീക്കെൻഡ് അക്കാദമിയ'യുടെ ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
സേതു രാജൻ സഹനിർമ്മാണവും റിഷാക് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറ അസിസ്റ്റന്റ്: ശ്യാം ശങ്കർ, എഡിറ്റിംഗ്: കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്. സൗണ്ട് ഡിസൈൻ ജാക്സൺ ജോർജും ലൈവ് സൗണ്ട് റെക്കോർഡിംഗ് ശ്യാം ശങ്കറുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഷാജി എ ജോൺ പ്രൊജക്ട് ഡിസൈനറായും ശരൺ മോഹൻ ഡിസൈനറായും പ്രവർത്തിച്ചു. സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ് എന്നിവരാണ് ചിത്രത്തിന്റെ ഇല്ലസ്ട്രേഷൻസ് ഒരുക്കിയത്. ദ വീക്കെൻഡ് അക്കാദമിയയും ഹരി ഗീത സദാശിവനും ചേർന്ന് സബ്ടൈറ്റിൽസ് തയ്യാറാക്കിയ ചിത്രത്തിന് ആർട് ബുക് സിനിമ ഫെസ്റ്റിവൽ സപ്പോർട്ടും എ എസ് ദിനേശ് പി ആർ ഒ ചുമതലയും നിർവ്വഹിക്കുന്നു.
നാഗ സൈരന്ധ്രി ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്
പോലീസ് പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും
കാൻസർ രോഗികൾക്കുള്ള ധനസഹായം
മെസ്സി തട്ടിപ്പ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിലും ഉടമകളുടെ വീടുകളിലും എസ്ഐടി പരിശോധന
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി