​സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക് മധ്യസ്ഥനായി റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിയമിച്ചു

അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയിലെ തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ കോടതി മധ്യസ്ഥനായി നിയമിച്ചു.

​സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക് മധ്യസ്ഥനായി റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിയമിച്ചു
​സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക്; മധ്യസ്ഥനായി റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിയമിച്ചു

​സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക്; മധ്യസ്ഥനായി റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ നിയമിച്ചു

​കൊച്ചി: സിറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയിലെ തർക്കം പരിഹരിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായരെ കോടതി മധ്യസ്ഥനായി നിയമിച്ചു. ബസലിക്കയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്.

​ബസലിക്കയിലോ അനുബന്ധ കെട്ടിടങ്ങളിലോ വിശ്വാസികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് കോടതി തടഞ്ഞു. എന്നാൽ വൈദികർക്ക് മാത്രമായുള്ള കുർബാന ബസലിക്കയോട് ചേർന്നുള്ള ചാപ്പലിൽ നടത്താൻ അനുമതിയുണ്ട്. പള്ളിയിൽ പ്രതിഷേധിക്കുന്നവർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും കോടതി കർശന നിർദ്ദേശം നൽകി.

​വിശ്വാസികൾക്കായി എല്ലാ ദിവസവും രാവിലെ 5:30 മുതൽ രാത്രി 8 മണി വരെ പള്ളി തുറന്നു നൽകണം. ആരാധനയ്ക്കായി പള്ളിയിലെത്തുന്ന ആരെയും തടയാൻ പാടില്ലെന്നും പോലീസ് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചർച്ചകളിലൂടെ തർക്കത്തിന് ശാശ്വത പരിഹാരം കാണാനാണ് കോടതി ലക്ഷ്യമിടുന്നത്.