തമ്മനത്ത് കോൺഗ്രസ് പ്രതിഷേധ ഗാനാലാപനം

41-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് തമ്മനത്ത് കോൺഗ്രസ് അവലോകന യോഗം ചേർന്നു ഇന്ന് പ്രതിഷേധ ഗാനാലാപനം

തമ്മനത്ത് കോൺഗ്രസ്  പ്രതിഷേധ ഗാനാലാപനം
തമ്മനത്ത് കോൺഗ്രസ് പ്രതിഷേധ ഗാനാലാപനം

41-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: തമ്മനത്ത് കോൺഗ്രസ് അവലോകന യോഗം ചേർന്നു; ഇന്ന് പ്രതിഷേധ ഗാനാലാപനം

​കൊച്ചി: കൊച്ചി നഗരസഭയിലെ 41-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വരുംദിവസങ്ങളിലെ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.

​അമ്പലക്കള്ളന്മാർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 19-ന് (ഇന്ന്) വൈകിട്ട് 6.30-ന് തമ്മനം ജംഗ്ഷനിൽ വെച്ച് വേറിട്ട രീതിയിലുള്ള 'പ്രതിഷേധ ഗാനാലാപനം' സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. "പോട്ടിയെ കേറ്റിയെ... സ്വർണ്ണം ചെമ്പായ് മാറ്റിയെ..." എന്ന വരികൾ ആലപിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

​വൈറ്റില ബ്ലോക്ക് സെക്രട്ടറി സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സക്കീർ തമ്മനം അധ്യക്ഷത വഹിച്ചു. കൗൺസിലർ ദിവ്യ രാജേഷ്, യു.ഡി.എഫ് ചെയർമാൻ അബ്ദുൽ ഖാദർ, ഐ.എൻ.ടി.യു.സി നേതാവ് ഇടപ്പള്ളി സൈമൺ, 41-ാം ഡിവിഷൻ പ്രസിഡന്റ് മോഹൻ എന്നിവർ പ്രസംഗിച്ചു.

​യോഗത്തിൽ ഡോ. ഷാൻസി സലാം, അഡ്വ. എ. ഷഫീഖ്, അഡ്വ. അനിൽകുമാർ, അബ്ദുൽ സലാം തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. വരും ദിവസങ്ങളിൽ ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ കുടുംബയോഗങ്ങളും പ്രചാരണ പരിപാടികളും ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.