നിഖില വിമൽ ചിത്രം പെണ്ണ് കേസ് ട്രെയിലർ പുറത്തിറങ്ങി

നിഖില വിമൽ ചിത്രം പെണ്ണ് കേസ് ട്രെയിലർ പുറത്തിറങ്ങി ജനുവരി 16-ന് ചിത്രം തിയേറ്ററുകളിലേക്ക് ​

നിഖില വിമൽ ചിത്രം പെണ്ണ് കേസ് ട്രെയിലർ പുറത്തിറങ്ങി
നിഖില വിമൽ ചിത്രം പെണ്ണ് കേസ് ട്രെയിലർ

നിഖില വിമൽ ചിത്രം 'പെണ്ണ് കേസ്' ട്രെയിലർ പുറത്തിറങ്ങി; ജനുവരി 16-ന് ചിത്രം തിയേറ്ററുകളിലേക്ക്

​കൊച്ചി: നിഖില വിമൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രം 'പെണ്ണ് കേസി'ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി പതിനാറിനാണ് പ്രദർശനത്തിനെത്തുന്നത്. ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

​ഇ ഫോർ എക്സ്പീരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവരുടേതാണ് തിരക്കഥ. ഷിനോസ് ഛായാഗ്രഹണവും അങ്കിത് മേനോൻ സംഗീതവും നിർവ്വഹിക്കുന്നു.

​ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷമീർ മുഹമ്മദാണ് എഡിറ്റർ. വിനോദ് സി ജെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും വിനോദ് രാഘവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പി ആർ ഒ: എ എസ് ദിനേശ്.