യുവത്വത്തിൻ്റെ ആഘോഷം കെൻ കരുണാസ് ചിത്രം യൂത്ത് കേരളത്തിൽ സൂപ്പർ ഹിറ്റിലേക്ക് വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കെൻ കരുണാസ് സംവിധാനം ചെയ്ത് നായകനായി എത്തുന്ന യൂത്ത് സിനിമയ്ക്ക് കേരളത്തിൽ വൻ വരവേൽപ്പ്. സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് കേരളത്തിലെത്തിച്ചത്.

യുവത്വത്തിൻ്റെ ആഘോഷം കെൻ കരുണാസ് ചിത്രം യൂത്ത് കേരളത്തിൽ സൂപ്പർ ഹിറ്റിലേക്ക് വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
യുവത്വത്തിൻ്റെ ആഘോഷം; കെൻ കരുണാസ് ചിത്രം 'യൂത്ത്' കേരളത്തിൽ സൂപ്പർ ഹിറ്റിലേക്ക്; വിതരണം ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.

​യുവത്വത്തിൻ്റെ ആഘോഷമായി കെൻ കരുണാസിൻ്റെ 'യൂത്ത്'; കേരളത്തിൽ ഗംഭീര വരവേൽപ്പ്

​കൊച്ചി: തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധായകനും നായകനുമായി എത്തുന്ന "യൂത്ത്" എന്ന ചിത്രം തീയേറ്ററുകളിൽ തരംഗമാകുന്നു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിലെത്തിച്ച ഈ ചിത്രം സ്കൂൾ-കോളേജ് കാലഘട്ടത്തിന്റെ ആഘോഷവും വൈകാരികതയും ഒപ്പിയെടുത്ത ഒരു പക്കാ ഫൺ പാക്കേജാണ്.

​കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. മലയാളി താരം സുരാജ് വെഞ്ഞാറമൂട് കെൻ കരുണാസിന്റെ അച്ഛനായി പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജിന്റെയും കെനിന്റെയും പ്രകടനം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

​അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. കെൻ കരുണാസ് തന്നെ രചന നിർവഹിച്ച ഈ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്.

​ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ "മുട്ട കലക്കി", "ലവ് സൊല്ലിട്ടാലേ" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഛായാഗ്രഹണം വിക്കിയും എഡിറ്റിംഗ് നാഷും നിർവഹിച്ചിരിക്കുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു കംപ്ലീറ്റ് ഫെസ്റ്റിവൽ എൻ്റർടൈനറാണ് 'യൂത്ത്' എന്ന് സിനിമാ നിരൂപകരും അഭിപ്രായപ്പെടുന്നു.