​സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ബാലാവകാശ ലംഘനം ജാഗ്രത വേണമെന്ന് കമ്മീഷൻ

എറണാകുളം കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മിഷൻ സിറ്റിംഗിൽ 54 പരാതികൾ പരിഗണിക്കുകയും 46 എണ്ണത്തിന് പരിഹാരം കാണുകയും ചെയ്തു.

​സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ബാലാവകാശ ലംഘനം ജാഗ്രത വേണമെന്ന് കമ്മീഷൻ
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ അംഗങ്ങളായ കെ.കെ. ഷാജു, ടി സി ജലജ മോൾ എന്നിവർ പരാതി കേൾക്കുന്നു

ബാലാവകാശ കമ്മിഷൻ സിറ്റിംഗ്: 46 പരാതികളിൽ പരിഹാരം

 എറണാകുളം :ബാലാവകാശ കമ്മിഷൻ സിറ്റിംഗിൽ 46 പരാതികളിൽ പരിഹാരം. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ 54 പരാതികളാണ് പരിഗണിച്ചത്. എട്ടു പരാതികൾ തീർപ്പാക്കാനായി മാറ്റിവെച്ചു. 

കമ്മീഷൻ അംഗങ്ങളായ കെ.കെ. ഷാജു, ടി സി ജലജ മോൾ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.  ബാലാവകാശ നിയമങ്ങളെക്കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ ബോധവൽക്കരണവും പരിശീലനവും നൽകേണ്ടതുണ്ടെന്ന് കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.

ജില്ലയിലെ ഒരു യു.പി. സ്കൂളിൽ പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ ലീഡർ സമർപ്പിച്ച പരാതി കമ്മീഷൻ പരിഗണിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയും വനിതാ-ശിശു വികസന വകുപ്പിന്റെയും സഹകരണത്തോടെ പരാതി പരിഹരിച്ചതായി കമ്മീഷൻ അംഗങ്ങൾ അറിയിച്ചു.

ബാലാവകാശ കമ്മിഷൻ സിറ്റിംഗിൽ 46 പരാതികളിൽ പരിഹാരം. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിൽ 54 പരാതികളാണ് പരിഗണിച്ചത്. എട്ടു പരാതികൾ തീർപ്പാക്കാനായി മാറ്റിവെച്ചു. കമ്മീഷൻ അംഗങ്ങളായ കെ.കെ. ഷാജു, ടി സി ജലജ മോൾ എന്നിവർ നേതൃത്വം നൽകി.