സപ്ലൈകോയ്ക്ക് റെക്കോർഡ് നേട്ടം
സപ്ലൈകോയ്ക്ക് റെക്കോർഡ് നേട്ടം ക്രിസ്മസ് പുതുവത്സര വിപണിയിൽ 82 കോടിയുടെ വിറ്റുവരവ്
സപ്ലൈകോയ്ക്ക് റെക്കോർഡ് നേട്ടം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ 82 കോടിയുടെ വിറ്റുവരവ്
കൊച്ചി: ക്രിസ്മസ്-പുതുവത്സര വിപണിയിൽ വൻ മുന്നേറ്റവുമായി സപ്ലൈകോ. പത്തു ദിവസം നീണ്ടുനിന്ന ഉത്സവകാല വിൽപ്പനയിലൂടെ 82 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഇതിൽ 36.06 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെയാണ് ലഭിച്ചത്.
ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള കാലയളവിലെ കണക്കാണിത് (ഡിസംബർ 25 അവധിയായിരുന്നു). പെട്രോൾ പമ്പുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, വിവിധ ജില്ലകളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകൾ എന്നിവയിൽ നിന്നുള്ള മൊത്തം വരുമാനമാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.
ഫെയറുകൾക്ക് മികച്ച പ്രതികരണം
പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം 74 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങൾക്കും 33.06 ലക്ഷം രൂപ സബ്സിഡി ഇതര ഇനങ്ങൾക്കുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ പ്രത്യേക ഫെയറിലായിരുന്നു ഏറ്റവും കൂടുതൽ വിറ്റുവരവ്. 29.31 ലക്ഷം രൂപയാണ് ഇവിടെ നിന്ന് സപ്ലൈകോ നേടിയത്. ഇതിൽ 16.19 ലക്ഷം രൂപയും സബ്സിഡി സാധനങ്ങളുടെ വിറ്റുവരവാണ്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
