എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തമിഴ് ചിത്രം എന്ന വിലൈ ഇന്ന് തിയേറ്ററുകളിലെത്തി. നിമിഷ സജയൻ, കരുണാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്
എന്ന വിലൈ' ഇന്ന് മുതൽ തിയേറ്ററുകളിൽ; നിമിഷ സജയൻ - സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
കൊച്ചി: ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ ഇന്ന് (സെപ്റ്റംബർ 17) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂർ ഒരുക്കുന്ന ഈ ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളികളായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ സംവിധായകൻ വെട്രിമാരനായിരുന്നു പുറത്തുവിട്ടത്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഒരു ത്രില്ലറാണ് ‘എന്ന വിലൈ’. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, നിഴൽഗൽ രവി തുടങ്ങി വൻ താരനിരയും മലയാളി സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നുണ്ട്. ആൽബി ആന്റണിയാണ് ഛായാഗ്രഹണം, സംഗീതം സാം സി. എസ്, എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ ഗാനങ്ങൾ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെയാണ് പുറത്തിറങ്ങിയത്.
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം