കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് രജിസ്ട്രേഷൻ നമ്പറും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റും (HSRP) ഇല്ലാതെ സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി. വാഹന ഉടമയ്ക്ക് 6,000 രൂപ പിഴ ചുമത്തുകയും ഡീലർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.
രജിസ്ട്രേഷൻ നമ്പറും HSRP-യുമില്ല: നെടുമ്പാശ്ശേരിയിൽ വാഹനം പിടികൂടി 6,000 രൂപ പിഴ ഈടാക്കി; ഡീലർക്കെതിരെ നടപടി
കൊച്ചി: രജിസ്ട്രേഷൻ നമ്പറോ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റോ (HSRP) ഇല്ലാതെ സർവീസ് നടത്തിയ സ്വിഫ്റ്റ് മോട്ടോർ കാബ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സ്ക്വാഡ് പിടികൂടി. ഹൈവേ പട്രോളിംഗിന്റെ ഭാഗമായി നെടുമ്പാശ്ശേരി മേഖലയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്. വാഹന ഉടമയിൽ നിന്ന് 6,000 രൂപ പിഴ ഈടാക്കി.
കോയമ്പത്തൂരിൽ നിന്ന് സർവീസ് ആരംഭിച്ച വാഹനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റി പോകുകയായിരുന്നു. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചപ്പോൾ വാഹനം രജിസ്റ്റർ ചെയ്തതാണെന്നും രജിസ്ട്രേഷൻ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമായി. എന്നാൽ, ഈ നമ്പർ വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്നില്ല.
നിയമപ്രകാരം പുതിയ വാഹനം ഉപഭോക്താവിന് കൈമാറുന്നതിന് മുൻപ് ഡീലർ തന്നെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിക്കേണ്ടതുണ്ട്. HSRP ഇല്ലാതെ വാഹനം ഉടമയ്ക്ക് നൽകിയതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വാഹന ഡീലറോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പൊതുനിരത്തുകളിൽ രജിസ്ട്രേഷൻ നമ്പറോ HSRP-യോ ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം
വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണം റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്
റീഇമേജിനിംഗ് കേരളം കോൺഫറൻസിന് തുടക്കമായി