കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ലെന്നും അതിനെ ഉദിച്ചുയരുന്ന പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
കെ. എസ്. ആർ. ടി. സി. യെ ഉദിച്ചുയരുന്ന പൊതുമേഖലാ സ്ഥാപനമാക്കി മാറ്റും മന്ത്രി സി. പി. ജോൺ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെ. എസ്. ആർ. ടി. സി.യ്ക്ക് ബസ് കൈമാറി
കോഴിക്കോട് : കെ. എസ്. ആർ. ടി. സി. മുങ്ങുന്ന കപ്പലല്ലെന്നും കെ. എസ്. ആർ. ടി. സി. യെ ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനമാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി സമ്മാനമായി കെ. എസ്. ആർ. ടി. സി. ക്ക് നൽകിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ. പൊതുഗതാഗത മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ എതിരല്ല. ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന നിലപാടാണ് സർക്കാരിന്റേത്. നിലവിൽ ജനങ്ങൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കെ. എസ്. ആർ. ടി. സി. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൈവച്ചു കഴിഞ്ഞു. ട്രക്ക് സർവീസുകൾ ലീസിന് എടുത്ത് കെ. എസ്. ആർ. ടി. സി.യുമായി ബന്ധിപ്പിച്ച് ഓടിക്കാൻ സാധിച്ചാൽ കെ. എസ്. ആർ. ടി. സി ലാഭത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ ഭക്തരെ പമ്പ വരെ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. കെ. എസ്. ആർ. ടി. സി. ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. എം. എൽ. എ. മാർ 105 ഓളം ബസ്സുകൾ കെ. എസ്. ആർ. ടി. സി.ക്ക് സംഭാവന ചെയ്തു. കെ. എസ്. ആർ. ടി. സി. യ്ക്ക് നിരുപാധികം നാല്പതു ലക്ഷം രൂപ ബസ് വാങ്ങാൻ നൽകിയതിലൂടെ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊതു മേഖലാസ്ഥാപനങ്ങളുടെയും കോപ്പറേറ്റീവ് സൊസൈറ്റികളുടെയും ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചിരിക്കുകയാണ്. ഇത് വഴി പൊതുജനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാൻ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സാധിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ.കെ. ജയന്ത് എം. എൽ. എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് കെ. എസ്. ആർ. ടി. സി. എം. ഡി. പി. എസ്. പ്രമോജ് ശങ്കറിന് ബസിന്റെ ചാവി കൈമാറി.
എം. വി. ആർ. സി. സി. ആർ. ഐ. ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ എഴുതിയ 'ഇതാ ഇവിടെ വരെ- ഒരു സഹകരണയത്രയുടെ കഥ' എന്ന പുസ്തകം ചടങ്ങിൽ ഗതാഗത മന്ത്രി പ്രകാശനം ചെയ്തു. പുസ്തകം എം. വി. ആർ. കാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി. ഇ. ചാക്കുണ്ണി ഏറ്റു വാങ്ങി. സൊസൈറ്റി ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വക്കേറ്റ് ഫൈസൽ ബാബു എം. എൽ. എ.,കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ വി. സജീവ്, ചാലപ്പുറം വാർഡ് കൗൺസിലർ കെ. പി. അനിൽകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി. റഷീദ്, ടി. കെ.നൗഷാദ്, കെ. കെ. വിനയൻ, കെ. അബ്ദുൽ മജീദ്, സുരേഷ് ചാലിൽപുറായി, എ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
കാലിക്കറ്റ് സിറ്റി സർവീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പൊതു നന്മ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മുടക്കിയാണ് കെ. എസ്. ആർ. ടി. സി. യ്ക്ക് വേണ്ടി ബസ് വാങ്ങിയത്. കാസർകോട് നിന്നും രാവിലെ നാലിന് പുറപ്പെട്ട് ഉച്ചക്ക് പതിനൊന്നരയോടെ കാലിക്കറ്റ് എം. വി. ആർ. കാൻസർ സെന്ററിലെത്തുകയും വൈകിട്ട് ആറരയോടെ കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി പന്ത്രണ്ടരയോടെ കാസർകോട് എത്തുകയും ചെയുന്ന രീതിയിലാണ് ബസിന്റെ സമയക്രമീകരണം.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന്