പുതിയ എട്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു
മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാനും വികസന പാക്കേജും നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കെ.എസ്.ആർ.ടി.സിയുടെ പുതിയ 8 ബസ് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് വൻ പാക്കേജ്: പുതിയ എട്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു
മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ സമഗ്ര വികസന പാക്കേജ് നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം കെ.എസ്.ആർ.ടി.സി (KSRTC) ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച എട്ട് ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മുന്നിലാണെങ്കിലും വരുംതലമുറയ്ക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കാൻ കൂടുതൽ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങൾ ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തി വികസന മുന്നേറ്റം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മലപ്പുറം നഗരത്തിന് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാന റോഡുകളുടെ നവീകരണം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള എയർകണ്ടീഷൻഡ് (എ.സി) സർവീസ് ഉൾപ്പെടെ ദീർഘദൂര റൂട്ടുകളിലേക്ക് കൂടുതൽ അത്യാധുനിക ബസുകൾ മലപ്പുറത്തിന് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ, വൈസ് ചെയർപേഴ്സൺ ജിതേഷ് ജി അനിൽ, വാർഡ് കൗൺസിലർ നജ്മ ഷബീർ, KSRTC മാനേജിങ് ഡയറക്ടർ ഡോ. പ്രമോദ് ശങ്കർ, അസി. ട്രാൻസ്പോർട്ട് ഓഫീസർ അനസ് തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ബസ് സർവീസുകൾ:
മലപ്പുറം - ബാംഗ്ലൂർ (പാലക്കാട് - കോയമ്പത്തൂർ - ഹുസൂർ വഴി) – സൂപ്പർ ഡീലക്സ്
മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ - കുറ്റിപ്പുറം - തൃശൂർ വഴി) – എ.സി ബസ്
മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ - തൃശ്ശൂർ - അങ്കമാലി വഴി)
മലപ്പുറം - കാളികാവ് (മഞ്ചേരി - തിരുവാലി - വണ്ടൂർ - കാളികാവ് / ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട്) – ഓർഡിനറി
മലപ്പുറം - കാലികറ്റ് യൂണിവേഴ്സിറ്റി – ഓർഡിനറി
മഞ്ചേരി - പരപ്പനങ്ങാടി (മലപ്പുറം - പാണക്കാട് - വേങ്ങര - ചെമ്മാട് വഴി) – ഓർഡിനറി
മലപ്പുറം - കൊണ്ടോട്ടി - എടവണ്ണപ്പാറ - കോഴിക്കോട് – ഓർഡിനറി
മഞ്ചേരി - തിരൂർ – ഓർഡിനറി
ബംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ചയും, മറ്റ് സർവീസുകൾ തിങ്കളാഴ്ചയും മുതൽ സർവീസ് ആരംഭിക്കും.
കേരള സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ ഭാരവാഹികൾ
പുതിയ എട്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു
ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം മന്ത്രി സണ്ണി ജോസഫ്
3.69 കോടിയുടെ വായ്പ വിതരണം ചെയ്ത് രമേശ് ചെന്നിത്തല
കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഒഴിവാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു