ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചു ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിർമാണമെന്ന് എക്സൈസ്

നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് എക്സൈസ് റിപ്പോർട്ട്.

ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചു ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിർമാണമെന്ന് എക്സൈസ്
അനധികൃത നിർമാണം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായി എക്സൈസ് റിപ്പോർട്ട്

അനധികൃത നിർമാണം: ആന്റോ അഗസ്റ്റിന്റെ വീടിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായി എക്സൈസ് റിപ്പോർട്ട്

കൽപ്പറ്റ: നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ (MD) ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായാണ് നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് നിർമാണം നടത്തിയതെന്ന് അന്വേഷണസംഘം തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

​വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം എന്നിവയുടെ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി 2022-ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, തുടർന്ന് സ്ഥലപരിശോധനയ്‌ക്കെത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടന്നതായി കണ്ടെത്തുകയും 2022 മാർച്ച് 28-ന് ആന്റോയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

​പിന്നീട് ഈ അനധികൃത നിർമാണം ക്രമവൽക്കരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ സമർപ്പിച്ച അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തള്ളുകയും കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നതായി പ്രത്യേക അന്വേഷണസംഘം തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

​വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്ക് പരമാവധി 3 നിലകളും 10 മീറ്റർ ഉയരവുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരിധി. എന്നാൽ, പഞ്ചായത്തിൽ സമർപ്പിച്ച പ്ലാൻ പ്രകാരം ആന്റോ അഗസ്റ്റിന്റെ വീടിന് 4 നിലകളും 10 മീറ്ററിൽ കൂടുതൽ ഉയരവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അയച്ചത്.