വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം സംസ്ഥാനതല കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: സംസ്ഥാനതല കോൺക്ലേവ് സെപ്റ്റംബർ 29-ന് തിരുവമ്പാടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്' സെപ്റ്റംബർ 29-ന് തിരുവമ്പാടിയിൽ നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി.കെ. കാസിം എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.കെ. കാസിം എം.എൽ.എ ചെയർമാനും ജില്ലാ കൃഷി ഓഫീസർ അജയ് അലക്സ് ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.
നാടിനെ വന്യമൃഗശല്യത്തിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രായോഗിക ആശയരൂപീകരണമാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. കൃഷി, വനം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കൃഷി-വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കാളികളാകും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തദ്ദേശ ഭരണാധികാരികളായ ജിതിൻ പല്ലാട്ട്, ബിജു താന്നിക്കാകുഴി, ജി. അബ്ദുൽ അക്ബർ, ടി. കവിത ടീച്ചർ, ബോബി ഷിബു, അന്നകുട്ടി ദേവസ്യ, ഡി.എഫ്.ഒ എൻ. ജോഷിൽ, ഫാദർ ബെന്നി മുണ്ടനാട്ട്, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ മോഹനൻ, ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഉൾനാടൻ ഊരുകളിലേക്ക് ഇനി ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തും സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ഇന്ന് തുടക്കം
ദുരന്തനിവാരണ മാനദണ്ഡങ്ങൾ ലംഘിച്ചു ആന്റോ അഗസ്റ്റിന്റെ വീട് അനധികൃത നിർമാണമെന്ന് എക്സൈസ്
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം സംസ്ഥാനതല കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
10 വർഷത്തെ കാത്തിരിപ്പിനും കണ്ണീരിനും വിരാമം പട്ടയമല്ല ജീവിതമാണ് കിട്ടിയത് എന്ന് റഹിമാബി
അക്ഷയ് അജിത്ത് ചിത്രം ദിൽ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു
മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ അധ്യാപികയുടെ മർദ്ദനം