മുൻ മന്ത്രി ടി.യു. കുരുവിളയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും രാഷ്ട്രീയ കേരളവും

അന്തരിച്ച മുൻ മന്ത്രി ടി.യു. കുരുവിളയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ കോതമംഗലത്തെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

​മുൻ മന്ത്രി ടി.യു. കുരുവിളയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും രാഷ്ട്രീയ കേരളവും

കോതമംഗലം: അന്തരിച്ച മുൻ മന്ത്രി ടി.യു. കുരുവിളയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെ കോതമംഗലം ചേലാട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അദ്ദേഹം പരേതന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസിപ്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

​രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം വൻ ജനവലിയാണ് മുൻ മന്ത്രിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ചേലാട്ടിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ഷിബു തെക്കുംപുറം എം.എൽ.എ എന്നിവരും വസതി സന്ദർശിച്ച് അന്തിമോപചാരം അർപ്പിച്ചു.

​ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കുരുവിളയുടെ വസതിയിലെത്തി അന്ത്യാഞ്ജലി രേഖപ്പെടുത്തി. എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ജനപ്രതിനിധികളും വിയോഗവാർത്തയറിഞ്ഞ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സാമുദായിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് വിടചൊല്ലാൻ വസതിയിലേക്ക് എത്തിച്ചേരുന്നുണ്ട്.