സംഭവം അദ്ധ്യായം ഒന്ന്

മിസ്റ്ററി ഫാൻ്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ​

സംഭവം അദ്ധ്യായം ഒന്ന്
സംഭവം അദ്ധ്യായം ഒന്ന്

മിസ്റ്ററി ഫാൻ്റസി ത്രില്ലർ 'സംഭവം അദ്ധ്യായം ഒന്ന്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​കൊച്ചി: കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ ചിത്രം 'സംഭവം അദ്ധ്യായം ഒന്ന്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. നവാഗതനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം 'നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ' ബാനറിലാണ് നിർമ്മിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ 'സംഭവം' എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

​അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തിയേറ്ററുകളിലെത്തും.

​നവീൻ ഊട്ട കോ-പ്രൊഡ്യൂസറും ആഷ്‌ന റഷീദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. നവീൻ നജോസ് ഛായഗ്രഹണവും അർജുൻ പ്രകാശ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: പശ്ചാത്തല സംഗീതം: ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ എടവണ്ണപ്പാറ, ആർട്ട്: സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം: അഷ്‌റഫ്‌ ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: മെൽബിൻ മാത്യു, അനൂപ് മോഹൻ