വലതു വശത്തെ കള്ളൻ

ബിജു മേനോനും ജോജു ജോർജും നേർക്കുനേർ ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി 30-ന് തീയേറ്ററുകളിലേക്ക്

വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ
വലതു വശത്തെ കള്ളൻ

ബിജു മേനോനും ജോജു ജോർജും നേർക്കുനേർ; ജീത്തു ജോസഫിൻ്റെ 'വലതു വശത്തെ കള്ളൻ' ജനുവരി 30-ന് തീയേറ്ററുകളിലേക്ക്

കൊച്ചി: ദൃശ്യത്തിന് ശേഷം മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളൻ' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 30-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിജു മേനോൻ - ജോജു ജോർജ് കോമ്പോ ആദ്യമായി ഒന്നിക്കുന്ന പ്രൊമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ ഇരുവശങ്ങളിലുമായി ഗൗരവത്തോടെ ഇരിക്കുന്ന ബിജു മേനോൻ്റെയും ജോജു ജോർജിൻ്റെയും ദൃശ്യങ്ങളാണ് പ്രൊമോ വീഡിയോയുടെ പ്രധാന ആകർഷണം. ഇരുവരുടെയും പൂർണ്ണമായ 'ലുക്ക്' വെളിപ്പെടുത്തുന്നതും ഈ വീഡിയോയിലൂടെയാണ്. പരിമിതമായ കഥാപാത്രങ്ങളിലൂടെ അതിശക്തമായ ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.

'കൂദാശ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനു തോമസ് ഈലാൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. ഗുഡ് വിൽ എൻ്റർടൈൻമെൻ്റാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്