മൂവാറ്റുപുഴയിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന വീഡിയോയാക്കി പ്രചരിപ്പിച്ചു വാളകം സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്നവീഡിയോയാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച വാളകം കുന്നക്കാൽ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോയാക്കി മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശി കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ ചിത്രങ്ങളാണ് പ്രതി ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എം.വി ദിലീപ് കുമാർ, എൻ.എസ് റോയ്, എസ്. ശ്രീനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജറീഷ് സി.എ, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, ബഷീറ എസ്.എം എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിജിറ്റൽ ഇടങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 
