ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ ഇടംനേടുന്ന ആദ്യ മലയാള ചിത്രമായി ഹാഫ് വേൾഡ് പ്രീമിയർ ഇന്ന്
സംജാദ് സംവിധാനം ചെയ്ത് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന ഹാഫ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ ഇന്ന് വേൾഡ് പ്രീമിയർ ചെയ്യുന്നു. നാല് പ്രധാന അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ പുതിയ ചരിത്രം കുറിക്കുന്നു.
ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിൽ ഇടംനേടുന്ന ആദ്യ മലയാള ചിത്രമായി ‘ഹാഫ്’; വേൾഡ് പ്രീമിയർ ഇന്ന്
ടൊറന്റോ: മലയാള സിനിമയുടെ ആഗോള മുന്നേറ്റത്തിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ച് സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. ലോകോത്തര ചലച്ചിത്രമേളയായ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (TIFF) പ്രശസ്തമായ 'മിഡ്നൈറ്റ് മാഡ്നസ്' വിഭാഗത്തിൽ ‘ഹാഫ്’ ഇന്ന് (സെപ്റ്റംബർ 18) വേൾഡ് പ്രീമിയർ ചെയ്യും. ഹൊറർ, ആക്ഷൻ, ത്രില്ലർ, ഫാന്റസി ചിത്രങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയെന്ന പെരുമയോടെയാണ് ‘ഹാഫ്’ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, P.K. സജീവ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സെപ്റ്റംബർ 18, 19, 20 തീയതികളിലെ മൂന്ന് പ്രദർശനങ്ങളുടെയും ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റഴിഞ്ഞത് ചിത്രത്തിന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന വൻ സ്വീകാര്യതയ്ക്ക് തെളിവാണ്.
നാല് പ്രമുഖ അന്താരാഷ്ട്ര മേളകളിൽ പ്രീമിയറുകൾ
റിലീസിന് മുന്നോടിയായി തന്നെ ലോകത്തിലെ നാല് മുൻനിര ചലച്ചിത്രമേളകളിൽ പ്രദർശനാനുമതി നേടിയെന്ന അപൂർവ്വ നേട്ടവും ‘ഹാഫി’നുണ്ട്:
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള: വേൾഡ് പ്രീമിയർ (സെപ്റ്റംബർ 18)
ഫന്റാസ്റ്റിക് ഫെസ്റ്റ് (ഓസ്റ്റിൻ, ടെക്സസ്): ഇന്റർനാഷണൽ പ്രീമിയർ (സെപ്റ്റംബർ 19, 22 - അലാമോ ഡ്രാഫ്റ്റ്ഹൗസ് സൗത്ത് ലാമർ)
ബിയോണ്ട് ഫെസ്റ്റ് (ലോസ് ആഞ്ചലസ്): വെസ്റ്റ് കോസ്റ്റ് പ്രീമിയർ (സെപ്റ്റംബർ 23 - എയ്റോ തിയേറ്റർ)
സിറ്റ്ജസ് ഫിലിം ഫെസ്റ്റിവൽ (സ്പെയിൻ): യൂറോപ്യൻ പ്രീമിയർ (സിറ്റ്ജസ് കളക്ഷൻ വിഭാഗം)
സ്പെയിനിലെ പ്രശസ്തമായ സിറ്റ്ജസ് ഫിലിം ഫെസ്റ്റിവലിൽ 1989-ൽ ഷാജി എൻ. കരുണിന്റെ ‘പിറവി’ക്ക് ശേഷം ഔദ്യോഗിക ഇടംപിടിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ‘ഹാഫി’നുണ്ട്.
അണിയറ പ്രവർത്തകർ
രണ്ട് ഹാഫ്-ബ്ലഡ് വാംപയർ ട്വിൻസുകളുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം വാംപയർ മിത്തോളജിയും റോഡ് ആക്ഷനും ഹൊററും സമന്വയിപ്പിക്കുന്ന ഒന്നാണ്. പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പാപ്പിനു ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു. മിഥുൻ മുകുന്ദനാണ് സംഗീതം. വിഷ്ണു ഗോവിന്ദ് (ശബ്ദസംവിധാനം), വെരി ട്രി യുലിസ്മാൻ (ആക്ഷൻ), മോഹൻദാസ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
‘പ്രണയം’, ‘ഖൽബ്’, ‘ഗോളം’ തുടങ്ങിയ ഉള്ളടക്ക കേന്ദ്രീകൃതമായ വിജയ ചിത്രങ്ങൾക്ക് ശേഷം ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയെ ആഗോള സിനിമാ ഭൂപടത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ