റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. റിമാൻഡിലായ പ്രതിക്കായി അന്വേഷണ സംഘം പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു.
മദ്യക്കേസ് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല റിമാൻഡിൽ തുടരും
ബത്തേരി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ (MD) ആന്റോ അഗസ്റ്റിന് തിരിച്ചടി. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ജാമ്യാപേക്ഷയിൽ വരുന്ന ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.
നേരത്തെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയും ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് നടപടികളിൽ നിയമപരമായ വീഴ്ചകളൊന്നുമില്ലെന്നും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്താണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.
മദ്യം പിടികൂടിയ കെട്ടിടവും താനുമായി ബന്ധമില്ലെന്നും 2020-ൽ കോടതി നടപടികൾ വഴി കെട്ടിടം ഒരു ഡൽഹി സ്വദേശിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, പിടിച്ചെടുത്ത മദ്യവുമായി പ്രതിക്ക് കൃത്യമായ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കൂടാതെ, 2025-ലും ഈ കെട്ടിടത്തിന് ആന്റോ അഗസ്റ്റിൻ തന്നെ നികുതി അടച്ചതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ച കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമുള്ള അഭിഭാഷകരുടെ സംഘമാണ് ആന്റോ അഗസ്റ്റിനു വേണ്ടി കോടതിയിൽ ഹാജരായത്.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ