മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നവാഗതനായ മനോജ് ജെയിംസ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സൈക്കോ ത്രില്ലർ ചിത്രം ഇൻസൈറ്റ് പൂജ ചടങ്ങുകൾ നടന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കും.

മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
സഹയാത്ര ഫിലിംസിന്റെ സൈക്കോ ത്രില്ലർ ചിത്രം 'ഇൻസൈറ്റ്' പൂജാ ചടങ്ങുകൾ എറണാകുളം ഇടപ്പള്ളി റോയൽ ഇൻ ഹോട്ടലിൽ വെച്ച് നടന്നു.
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ
മനോജ് ജെയിംസ് ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലർ ഇൻസൈറ്റ് പൂജ ഇടപ്പള്ളിയിൽ നടന്നു ചിത്രീകരണം നവംബറിൽ

സയൻസ് ഫിക്ഷൻ സൈക്കോ ത്രില്ലർ 'ഇൻസൈറ്റ്': ഇടപ്പള്ളിയിൽ പൂജാ ചടങ്ങുകൾ നടന്നു; ചിത്രീകരണം നവംബറിൽ

എറണാകുളം: സഹയാത്ര ഫിലിംസിന്റെ ബാനറിൽ നവാഗതനായ മനോജ് ജെയിംസ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'ഇൻസൈറ്റ്' പൂജ ചടങ്ങുകൾ ഇടപ്പള്ളി റോയൽ ഇൻ ഹോട്ടലിൽ വെച്ച് അതിഗംഭീരമായി നടന്നു. സയൻസ് ഫിക്ഷൻ, ഫാന്റസി, ക്രൈം, സൈക്കോ ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സഹയാത്ര ഫിലിംസ് ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓൺ കർമ്മവും നവോദയ സാജു സ്ക്രിപ്റ്റ് കൈമാറി ആദ്യ ക്ലാപ്പും നിർവഹിച്ചു.

​അരുൺകുമാർ, ഡെയ്ൻ ഡേവിസ്, കോട്ടയം നസീർ, കോട്ടയം രമേഷ്, സാജു നവോദയ, ടിജിൻ തോമസ്, എം. കെ. ഷെജിൻ, സുരേഷ് മാഞ്ഞാലി, മീനാക്ഷി തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചടങ്ങിൽ എട്ടു വർഷമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയായ 'ഐമ'യുടെ ജനറൽ സെക്രട്ടറി എയ്ഞ്ചൽ വർഗീസ് സംവിധായകനും പ്രൊഡ്യൂസറുമായ  മനോജ് ജെയിംസിന് പ്രൊഡ്യൂസർ കാർഡ് കൈമാറുകയും സംഘടനയുടെ പൂർണ്ണ പിന്തുണ ആശംസകൾ അറിയിക്കുകയും  ചെയ്തു.

​നവംബർ അവസാന വാരത്തോടെ കോട്ടയം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. ചിത്രീകരണത്തിന് മുന്നോടിയായി സെപ്റ്റംബർ 25, 26, 27 തീയതികളിൽ പ്രശസ്ത അഭിനേത്രി ഹിമാശങ്കരിയുടെ നേതൃത്വത്തിൽ അഭിനയ പരിശീലന കളരി സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ കഴിവ് തെളിയിക്കുന്നവർക്ക് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8129293630 എന്ന നമ്പറിൽ ബന്ധപ്പെടാം.

​അണിയറ പ്രവർത്തകർ:

​ഛായാഗ്രഹണം: ഷഫീഖ് ഇബ്രാഹിം

​എഡിറ്റിംഗ്: അർജുൻ പ്രകാശ്

​സംഗീതം, പശ്ചാത്തല സംഗീതം: എബി ഡേവിഡ് (സ്റ്റുഡിയോ: ഓഡിയോ മെട്രിക്സ്)

​സൗണ്ട് മിക്സിങ്: വിനീത് എസ്റ്റപ്പാൻ

​പ്രൊഡക്ഷൻ കൺട്രോളർ: സജെയൻ മിത്രക്കരി

​ചീഫ് അസോസിയേറ്റ് ഡയറക്ടർ: മണികണ്ഠൻ

​അസോസിയേറ്റ് ഡയറക്ടർമാർ: ദിനേശ് ഗംഗ, ജെഫ്

​മേക്കപ്പ്: പ്രിൻസ് പൊന്നാനി

​സ്റ്റിൽസ്: ബിനു ചെമ്പകം

​പി.ആർ.ഒ: എം. കെ. ഷെജിൻ