പറവൂരിൽ ഓപ്പറേഷൻ തൂഫാൻ കാറിൽ ഒളിപ്പിച്ച രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

പറവൂരിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേരെ റൂറൽ ജില്ല ഡാൻസാഫും മുനമ്പം പൊലീസും ചേർന്ന് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പറവൂരിൽ ഓപ്പറേഷൻ തൂഫാൻ കാറിൽ ഒളിപ്പിച്ച രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ
പുത്തൻവേലിക്കര തുരുത്തിപ്പുറം വെള്ളോട്ടുപുരം അറപ്പാട്ട് വീട്ടിൽ ദീപു (37), കോട്ടയം തിരുവാർപ്പ് സൗത്ത് ചങ്ങളം വാഴ്‌വേലി വീട്ടിൽ സീതു (34) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫിൻ്റെയും മുനമ്പം ഡി.വൈ.എസ്.പി പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെയും വലയിലായത്.

​പറവൂരിൽ 'ഓപ്പറേഷൻ തൂഫാൻ'; കാറിൽ സൂക്ഷിച്ച രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

പറവൂർ: എറണാകുളം റൂറൽ ജില്ലയിൽ ലഹരിമാഫിയക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി പറവൂരിൽ വൻ രാസലഹരി വേട്ട. പറവൂർ റ്റി.ബി റോഡിന് സമീപം കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നാല് ഗ്രാമോളം എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

​പുത്തൻവേലിക്കര തുരുത്തിപ്പുറം വെള്ളോട്ടുപുരം അറപ്പാട്ട് വീട്ടിൽ ദീപു (37), കോട്ടയം തിരുവാർപ്പ് സൗത്ത് ചങ്ങളം വാഴ്‌വേലി വീട്ടിൽ സീതു (34) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫിൻ്റെയും മുനമ്പം ഡി.വൈ.എസ്.പി പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെയും വലയിലായത്.

​ലഹരി കൈമാറ്റം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് വളഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പ്രതികളുടെ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

​നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.സി. ബൈജു, എസ്.ഐ റ്റി.ബി. ബിബിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. മേഖലയിലെ ലഹരി ശൃംഖലയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.